മങ്കട : പള്ളിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിൽ നടക്കുന്ന ജില്ലാ ഹോക്കി ടൂർണമെന്റിൽ മങ്കട ഉപജില്ലാ സബ്ജൂനിയർ ഹോക്കി ടീമിൽ പാങ്ങിന്റെ പെണ്‍കരുത്ത്.
പാങ്ങ് ഗവണ്മെന്റ് യുപി സ്കൂളിലെയും പാങ്ങ് ഗവണ്മെന്റ് ഹൈസ്കൂളിലെയും വിദ്യാർഥിനികൾ മാത്രമാണ് ഉപജില്ലാ ടീമിലെ താരങ്ങൾ.സബ്ജൂനിയർ ഖൊ-ഖൊ മത്സരത്തിലും മങ്കട ഉപജില്ലാ ടീമിനെ പ്രതിനിധികരിക്കുന്നത് പാങ്ങിലെ വിദ്യാർഥിനികൾ തന്നെയാണ്. ജിയുപിഎസ് പാങ്ങിൽ നിന്ന് എം.പി. ശ്രേയ, വി. ആദ്യ, ഷൻസ ഫാത്തിമ, സന ഫാത്തിമ, സിയ ഫാത്തിമ, ഫാത്തിമ മിന്ന, എ.ടി. അതുല്യ, ഫാത്തിമ ലിയ, പി. വൈഷ്ണ, സജ ഫാത്തിമ എന്നിവരും ജിഎച്ച്എസ് പാങ്ങിൽ നിന്ന് സി.പി. ആരാദ്യ, സി.എം. ഹരിനിദി, റഷ ഫാത്തിമ, എ.കെ. സദീദ, ഫാത്തിമ സനാം, ഫാത്തിമ ഷിഫ, നദിയ ലിയ, പി. അർച്ചന എന്നിവരുമാണ് ടീമിലുള്ളത്. ബിജിത് ലാൽ, അർജുൻ, ഷാരൂണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. പാങ്ങിലെ വിദ്യാർഥിനികളുടെ മികച്ച പ്രകടനമാണ് മങ്കട ഉപജില്ലാ ടീമിന് കരുത്തേകുന്നത്. ഹോക്കിയിൽ പാങ്ങിന്റെ വളർന്നുവരുന്ന പ്രതിഭകളുടെ സാന്നിധ്യം ശ്രദ്ധേയമാവുകയാണ്.